NRI
ന്യൂജേഴ്സി: ഇന്ത്യൻ കോൺസുലേറ്റ് ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള മൂവികളെയും പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോട് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഫൊക്കാനയുമായി സഹകരിച്ചു "ആഘോഷം" സിനിമയുടെ പ്രത്യേക പ്രദർശനം സഘടപ്പിക്കുന്നു . ഈ അവസരത്തിൽ ഇന്ത്യൻ കോൺസുലേറ്റിലെ പ്രമുഖരും, ഫൊക്കാനായുടെ ഭാരവാഹികളും, അമേരിക്കയുടെ സാമുഖ്യ സംസ്കരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.
ഇന്ത്യക്കാരോടൊപ്പം അമേരിക്കയിലെ വിവിധ സാമുഖ്യ പ്രവർത്തകരുടെ ഇടയിലേക്കും നമ്മുടെ വിവിധ ഭാഷാമൂവികൾ പ്രചരിപ്പിക്കുക എന്നത് കൂടിയാണ് ഇന്ത്യൻ കോൺസുലേറ്റ് ലക്ഷ്യം വയ്ക്കുന്നത്. അതിന്റെ ഭാഗമായാണ് "ആഘോഷം" സിനിമയുടെ പ്രത്യേക പ്രദർശനം നടത്തുന്നത്.
അമൽ കെ ബോബി സംവിധാനം ചെയ്ത ആഘോഷം എന്ന മലയാള ചലച്ചിത്രം മാർച്ച് 14 ശനി ഉച്ചക്ക് 2 മണിക്ക് ന്യൂജേഴ്സിയിൽ ( AMC Auditorium#7, 67 Willowbrook Blvd, Wayne , NJ 07470) നടത്തുന്നു
പ്രദർശനത്തിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ് എന്നാൽ സീറ്റുകൾ പരിമിതമായതിനാൽ താല്പര്യമുളവർ ന്യൂജേഴ്സി റീജണൽ വൈസ് പ്രസിഡന്റ് കോശി കുരുവിളയുമായി 201-450-1757 ബന്ധപെട്ടു മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടുന്നതാണ് ."Life is all about celebration" എന്ന ടാഗ്ലൈനോട് കൂടി എത്തുന്ന ഈ ചിത്രം അമേരിക്കൻ മലയാളീ സമൂഹത്തിന് ഒരു നവ്യസിനിമാ അനുഭവം ആയിരിക്കും സമ്മാനിക്കുക.
പ്രവാസി സംരംഭകരായ ഡോ. ലിസി കെ ഫെർണാണ്ടസ് , പ്രിൻസ് പ്രോസി ഓസ്ട്രേലിയ എന്നിവരുടെ നേതൃത്വത്തിൽ സിഎൻ ഗ്ലോബൽ മൂവീസ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
ഫൊക്കാന ലഹരിക്കെതിരെ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടയാണ്. ലഹരിയുടെ ദൂഷ്യഫലങ്ങളെ കുറിച്ച് ഗൗരവകരമായ ചർച്ചകൾക്കു ഈ ചിത്രം വഴിവച്ചിരിക്കുന്നു.
പ്രസിദ്ധ സിനിമാതാരങ്ങൾ ആയ വിജയ രാഘവൻ, നരേൻ, റോസ്മിൻ, ധ്യാൻ ശ്രീനിവാസൻ, ജെയ്സ് ജോസ് ജോണി ആന്റണി, രൺജി പണിക്കർ അജു വർഗീസ്, ബോബി കുര്യൻ, ഷാജു ശ്രീധർ, മുഖ്ബൂൽ സൽമാൻ, കോട്ടയം രമേശ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുന്ന ഈ ചിത്രം ആദ്യ അവസാനം കാണികളെ വിസ്മയം കൊള്ളിക്കുന്ന അവതരണ ശൈലിയിലൂടെയാണ് മുന്നോട്ട് പോകുന്നത്.
NRI
ന്യൂജേഴ്സി: യാക്കാബോയ സുറിയാനി ഓർത്തഡോക്സ് സഭയുടെ നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ 37-ാമത് യൂത്ത് ആൻഡ് ഫാമിലി കോൺഫറൻസ് 2026 ജൂലൈ 22 മുതൽ 25 വരെ നോർത്ത് അമേരിക്കൻ അതിഭദ്രാസന ആസ്ഥാനത്ത് വച്ച് (236 old Tappam rd,Old Tappan, NJ) നടത്തുവാൻ ജനുവരി 9ന് അതിഭദ്രാസനാധിപൻ അഭി. യൽദോ മോർ തീത്തോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ചേർന്ന ഭദ്രാസന കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു.
ദ്രാസനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ട് ഭദ്രാസന ആസ്ഥാനത്ത് വച്ചുനടക്കുന്ന കോൺഫറൻസിന്റെ അനുഗ്രഹപ്രദമായ നടത്തിപ്പിനായി ഭദ്രാസന സെക്രട്ടറി റവ.ഫാ. പോൾ തോട്ടക്കാട്ട്(ജനറൽ കൺവീനർ), ഭദ്രാസന ട്രഷറർ സിമി ജോസഫ്(ജോയിന്റ് കൺവീനർ), ഭദ്രാസന കൗൺസിൽ അംഗങ്ങളയാ റവ. ഫാ. കുര്യാക്കോസ്(ഫൈനാൻസ്,ഓഡിയോ ആൻഡ് വിഡീയോ), റോയി മാത്യു(ഫെസിലിറ്റി ട്രാൻസ്പോർട്ടേഷൻ,ഫുഡ്,സെക്യൂരിറ്റി), ഷിറിൻ മത്തായി(രജിസ്ട്രേഷൻ, ടൈം മാനേജ്മെന്റ്), ജോയി ഇട്ടൻ, സാബു സ്കറിയ(സ്പോൺസർഷിപ്പ്), അലകസ് ജോർജ്(കൾചറൽ പോഗ്രാം, ട്രാൻസ്പോർട്ടേഷൻ), ജെനു മഠത്തിൽ, എൽദോസ് യോയാക്കി(സ്റ്റേജ് പ്രോഗ്രാം) എന്നിവരെ യോഗം തെരഞ്ഞെടുത്തു.
ഭദ്രാസന ആസ്ഥാനത്ത് വച്ചു നടക്കുന്ന ആദ്യത്തെ കോൺഫറൻസ് ചരിത്ര വിജയമാക്കി മാറ്റുവാൻ എല്ലാവരുടേയും സാന്നിധ്യവുംസഹകരണവും ഉണ്ടാകണമെന്ന് അഭി. യൽദോ മോർ തീമത്തോസ് മെത്രാപ്പോലീത്ത ഓർമിപ്പിച്ചു.
NRI
ന്യൂജഴ്സി: ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) ന്യൂജഴ്സിയിലെ എമേഴ്സണിൽ അന്തരിച്ചു. പാലാ മെരിലാൻഡ് സ്വദേശിയാണ്.
ഭാര്യ ലൈലാമ്മ ഫിലിപ് കാഞ്ഞിരപ്പള്ളി കപ്പാട് നെടുവക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഡെജി, ഡെന്നി (ഇരുവരും ന്യൂജഴ്സി), ഡോൺ (ഓസ്ട്രേലിയ). മരുമക്കൾ: ബിന്ദു, റീനി, സിമി.
പൊതുദർശനം ചൊവ്വാഴ്ച വൈകുന്നേരം നാല് മുതൽ ഏഴ് വരെ റോക്ക്ലാൻഡ് വെസ്ലി ഹിൽസ് ഹോളി ഫാമിലി സീറോമലബാർ കത്തോലിക്കാ പള്ളിയിൽ (5 Willow Tree Rd, Monsey, NY 10952).
സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 10ന് ഹോളി ഫാമിലി സീറോമലബാർ കത്തോലിക്കാ പള്ളിയിൽ.
തുടർന്ന് സംസ്കാരം എയർമോണ്ടിലെ അസൻഷൻ സെമിത്തേരിയിൽ (650 സാഡിൽ റിവർ റോഡ്, എയർമോണ്ട്, ന്യൂയോർക്ക് 10952).
NRI
ന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെഎച്ച്എൻഎ) ട്രൈസ്റ്റേറ്റ് - ന്യൂജഴ്സി റീജനൽ വൈസ് പ്രസിഡന്റായി (ആർവിപി) പ്രശസ്ത നർത്തകിയും സാമൂഹ്യ പ്രവർത്തകയുമായ മാലിനി നായർ ചുമതലയേൽക്കും.
തിരുവനന്തപുരം സ്വദേശിനിയായ മാലിനി നായർ നിലവിൽ ന്യൂജഴ്സിയിലാണ് താമസം. എൻജിനിയറിംഗ് ബിരുദധാരിയായിരുന്ന അവർ, നൃത്തത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം പ്രഫഷനൽ ജീവിതമായി നൃത്തത്തെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
പ്രശസ്ത ഭരതനാട്യം, മോഹിനിയാട്ടം നർത്തകിയായ അവർ 2008ൽ സൗപർണിക ഡാൻസ് അക്കാദമി സ്ഥാപിക്കുകയും നിരവധി വിദ്യാർഥികളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ട്രൈ-സ്റ്റേറ്റ് ഏരിയയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ നേതൃത്വമാണ് മാലിനി നായർ.
കാഞ്ച് (കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്സി), നാമം എന്നിവയുടെ പ്രസിഡന്റ് സ്ഥാനങ്ങൾ ഉൾപ്പെടെ പ്രാദേശിക, ദേശീയ തലങ്ങളിലെ വിവിധ സംഘടനകളിൽ അവർ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. ദേശീയ തലത്തിൽ രണ്ടുതവണ "മലയാളി മങ്ക' പട്ടം നേടി.
ഫോമാ മയൂഖം നാഷനൽസിൽ "മിസ് വിവേഷ്യസ്' പട്ടവും സ്വന്തമാക്കി. ദുബായി ഗ്ലോബൽ വില്ലേജ് ഉൾപ്പെടെ നോർത്ത് അമേരിക്കയിലും വിദേശത്തും നിരവധി വേദികളിൽ അവർ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. മാലിനി നായരുടെ ഭർത്താവ് ജയകൃഷ്ണൻ മണിയിൽ ആണ്. അർജുൻ നായർ, അജയ് നായർ എന്നിവരാണ് മക്കൾ.
പ്രഫഷണൽ മികവും സംഘടനാ നേതൃത്വത്തിലെ വിപുലമായ അനുഭവപരിചയവും കലാ സാംസ്കാരിക രംഗത്തെ മാലിനി നായരുടെ പ്രാഗത്ഭ്യവും ട്രൈ-സ്റ്റേറ്റ് മേഖലയിലെ കെഎച്ച്എൻഎയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകുമെന്ന് കെഎച്ച്എൻഎ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു.
ജനറൽ സെക്രട്ടറി സിനു നായർ, ട്രഷറർ അശോക് മേനോൻ, വൈസ് പ്രസിഡന്റ സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ ഹരിലാൽ, ജോയിന്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള, ബോർഡ് ഓഫ് ഡയറക്ടേഴ്സ്, ട്രസ്റ്റി ബോർഡ് എന്നിവരും മാലിനി നായർക്ക് ആശംസകൾ നേർന്നു.
NRI
ന്യൂജഴ്സി: തൃശൂര് പുത്തൂര് വീട്ടില് പരേതരായ ചെറിയാന് - മേരി ദമ്പതികളുടെ മകന് ആന്റണി ചെറിയാന് (66) ന്യൂജഴ്സിയില് അന്തരിച്ചു. തൃശൂര് അക്കിക്കാവ് ചീരന് കുടുംബാംഗം ഷീലയാണ് ഭാര്യ.
മക്കള്: മറീന, ഫ്രഡി. മരുമക്കള്: ജോണ്, ശാലു. സഹോദരങ്ങള്: മാത്യൂസ്, കുരിയന്, ഇട്ടി, കുഞ്ഞുമോള്, ജോയല്, സ്മിത.
പൊതുദര്ശനം ഞായറാഴ്ച വൈകുന്നേരം നാല് മുതല് രാത്രി എട്ട് വരെ വില്യം ജെ ലെബര് ഫ്യൂണറല് ഹോമില് (William J Leber Funeral Home, 15 Furnace Road, Chester, NJ 07930).
സംസ്കാര ശുശ്രൂഷ - സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പത് മുതല് 10 വരെ വില്യം ജെ ലെബര് ഫ്യൂണറല് ഹോമില് (William J Leber Funeral Home, 15 Furnace Road, Chester, NJ 07930).
തുടര്ന്ന് 11.30ന് പ്ലസന്റ് ഹിൽ സെമിത്തേരിയില് (Pleasant Hill Cemetery, Pleasant Hill Road, Chester, NJ 07930) സംസ്കാരവും നടക്കും.
കൂടുതല് വിവരങ്ങള്ക്ക്: ഡേവിഡ് ചീരന് +1 (413) 441-4975.